ആനുകാലിക സംഭവങളെ ഓര്‍മ്മപ്പെടുത്തുകയും ചിലത് പഠിപ്പിക്കുകകൂടി ചെയ്യുന്നതായിരുന്നു കൊല്ലത്ത് നടന്ന ഭിന്നശേഷി ദിനാചരണം.

ഭിന്നശേഷിയുള്ളവര്‍ കലാ മത്സരങളില്‍ കാട്ടിയ മികവ് എല്ലാ ശേഷിയും ഉള്ളവരോളം എത്തുന്നതായിരുന്നു.
കുഴല്‍കിണര്‍ ദുരന്തത്തിന് ദൃശ്യാവീഷ്‌കാരം നല്‍കിയ പുനലൂര്‍ ലില്ല്യാന്‍ സ്‌പെഷ്യല്‍ സ്‌കൂളിലെ 10 വയസ്സുള്ള നവ്യായക അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

കുഴല്‍ കിണറില്‍ അകപ്പെടുന്ന ബാല്യങ്ങള്‍ അനുഭവിക്കുന്ന മരണവെപ്രാളം നവ്യായക പ്രതീകാത്മകമായി അവതരിപ്പിച്ചത് കണ്ടു നിന്നവരെ ഈറനണിയിച്ചു.

കുഴല്‍ കിണറില്‍ വീഴുന്ന കുട്ടികശുടെ അവസ്ഥയാണ് കാണിച്ചതെന്നും കുഴല്‍ കിണറില്‍ വീണപ്പോള്‍ പേടിച്ചുപോയെന്നും നവ്യായകയുടെ വക്കുകള്‍.

സവാള വില വര്‍ദ്ധന മുതല്‍, പ്ലാസ്റ്റിക്ക് വിരുദ്ധ പോരാട്ടം, പഴയകാല ഓര്‍മ്മകള്‍, പെരുന്തച്ചന്‍, വേലുതമ്പി ദളവ,തുളസി തറചുറ്റുന്ന ട്ടമ്മ,ഭീമന്‍,മഹാത്മാഗാന്ധി, ശകുന്തള, മോഹന്‍ലാല്‍, കൃഷ്ണന്‍, മാധവികുട്ടി, അട്ടപ്പാടി, മധു, തുടങിയ വേഷങളില്‍ കുട്ടികള്‍ തിളങി.

രക്ഷിതാക്കളുടേയും സ്‌പെഷ്യല്‍ ടീച്ചര്‍മാരുടേയും പരിശ്രമത്തിന്റെ കൂടി വിജയമായിരുന്നു ഭിന്നശേഷിക്കാരായവരുടെ മിന്നും പ്രകടനം.

ആനുകാലിക സംഭവങളാണ് ഫാന്‍സി ഡ്രസ്സ് മത്സരത്തിനായി തെരഞ്ഞെടുത്തത്. കുരുന്നുകള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ആയിരത്തോളം പേര്‍ വിവിധ കലാ മത്സരങളില്‍ പങ്കെടുത്തു.