പി ടി തോമസിനും സൗമിനി ജയിനിനുമെതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

പി ടി തോമസ് എംഎൽഎയ്ക്കും കൊച്ചി മേയർ സൗമിനി ജയിനിനും എതിരെ പ്രാഥമിക വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കൊച്ചി നഗരസഭയിലെ 57-ാo ഡിവിഷനിൽ തോട് നികത്തി റോഡ് നിർമ്മിച്ചുവെന്ന പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി അന്യേഷണം പ്രാപിച്ചത്. കേസിൽ പി ടി തോമസ് എം എൽ എ പത്താം പ്രതിയും മേയർ ഒമ്പതാം പ്രതിയുമാണ്.

കൊച്ചി നഗരസഭ 57-ാമത് ഡിവിഷനിൽ ഉൾപ്പെടുന്ന ചിലവന്നൂർ കായലിലെ കോച്ചാപ്പിള്ളി തോട് നികത്തി റോഡ് നിർമ്മിച്ചെന്ന പരാതിയിലാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി പിടി തോമസ് എംഎൽഎയ്ക്കും കൊച്ചി മേയർക്കും എതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടത്.

14 പേർ പ്രതികളായ കേസിൽ പി റ്റി തോമസ് എംഎൽഎ പത്താം പ്രതിയാണ്. മേയർ സൗമിനി ജയിൻ ഒമ്പതാം പ്രതിയും ഡിവിഷൻ കൗൺസിലർ ജോൺസൺ പാട്ടത്തിൽ പതിനൊന്നാമത് പ്രതിയുമാണ്. കൊച്ചി നഗരസഭ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവർ ഒന്ന് മുതൽ എട്ട് വരെ പ്രതികളാണ്.

പി റ്റി തോമസിന്റെ ഭാര്യ അംഗമായ ഗിരി നഗർ സൊസൈറ്റിക്ക് വേണ്ടിയാണ് തോട് നികത്തി റോഡ് നിർമ്മിച്ചതെന്ന് പരാതിയിൽ പറയുന്നു. കടവന്ത്ര കടവിൽ ചെഷയർ ടാർസൻ ആണ് പരാതിക്കാരൻ. ടോണി ചമ്മിണി ചെയർമാനായിരിയ്ക്കെ

2015 ലാണ് അന്നത്തെ യു ഡി എഫ് നഗരസഭാ കൗൺസിൽ വയോജന പാർക്കിനും റോഡ് നിർമ്മാണത്തിനും തീരുമാനമെടുത്തത്. പിന്നീട് പി റ്റി തോമസ് എംഎൽഎ ഇടപെട്ട്
കളിസ്ഥലവും നിർമ്മാണ പദ്ധതിയും കൂടെ ചേർക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

ഇതിനായി 2018 ഡിസംബർ 14 ന് പിറ്റി തോമസിന്റെ സാന്നിധ്യത്തിൽ മേയർ സൗമിനി ജയിന്റ ചേമ്പറിൽ വിളിച്ചു ചേർത്ത യോഗത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിക്കുകയായിരുന്നെന്നാണ് ആരോപണം. ജനങ്ങളെ തെറ്റിധരിപ്പിച്ച് നടത്തിയ നികത്തൽ പരിസ്ഥിതി പ്രശ്നമുണ്ടായതായി പരാതിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News