‘അയാള്‍ എന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണിപ്പെടുത്തുന്നു, എന്നെ രക്ഷിക്കണം’; പൊട്ടിക്കരഞ്ഞ് നടി അഞ്ജലി

അയാളുമൊത്ത് ഒരു തരത്തിലും ഒന്നിച്ചു പോകാന്‍ കഴിയാതെ വന്നപ്പോഴാണ് താല്പര്യമില്ലാതിരുന്ന ആ ബന്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടത് . എന്നാല്‍ അയാള്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. അഞ്ജലി അമീര്‍ പറയുന്നു. ഫേസ്ബുക് പോസ്റ്റില്‍ കരഞ്ഞു കൊണ്ടാണ് അഞ്ജലിയുടെ വെളിപ്പെടുത്തല്‍.

ഇരുവരും ലിവിങ് ടുഗെതര്‍ നയിക്കുന്നതിനിടെയാണ് ഒരുമിച്ചു മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്ന് താരം ഇയാളെ അറിയിച്ചത്. തുടക്കം മുതല്‍ താല്പര്യമില്ലാത്ത ബന്ധമാണ് ഇതെന്നും ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെറുക്കുന്നത് അയാളെ മാത്രമാണെന്നും അഞ്ജലി പറയുന്നു. പോസ്റ്റില്‍ ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ഇയാള്‍ തന്നെ കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴികുമെന്നും പറയുന്നു.

തനിക്കു ആരുമില്ലാത്തതിനാലാണ് ഇത്തരം ഭീഷണികളെന്നും രക്ഷിക്കണമെന്നും അഞ്ജലി പറയുന്നു. പോലീസില്‍ പരാതിപെട്ടിട്ടുണ്ട്. മമ്മൂട്ടി നായകനായെത്തിയ പേരമ്പ് എന്ന ചിത്രത്തിലൂടെയാണ് അഞ്ജലി സിനിമയില്‍ എത്തുന്നത് . ട്രാന്‍സ് കമ്മ്യൂണിറ്റിയില്‍ നിന്നുള്ള വ്യക്തി കൂടിയാണ് അഞ്ജലി അമീര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News