
ചന്ദ്രയാന്‍-2 ന്റെ വിക്രം ലാന്‍ഡര്‍ കണ്ടെത്തിയെന്ന നാസ അവകാശവാദം തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടം കണ്ടെത്തിയെന്ന നാസയുടെ അവകാശവാദം തള്ളിയ ഇസ്രോ ഇത് ഇന്ത്യ നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണെന്നും അറിയിച്ചു.
ചന്ദ്രയാന്‍ രണ്ടിലെ ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറെ കണ്ടെത്തിയിരുന്നു. ഇത് ഇസ്രോയുടെ വെബ്‌സൈറ്റിലൂടെ നേരത്തെ തന്നെ വെളിപ്പെടുത്തുകയും ചെയ്തിരുന്നതാണ്. പിറകോട്ടുപോയി നോക്കിയാല്‍ നിങ്ങള്‍ക്കത് കാണാന്‍ കഴിയുമെന്നും ഇസ്രോ ചെയര്‍മാന്‍ കെ ശിവന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here