പി ചിദംബരത്തിന് ജാമ്യം; കര്‍ശന ഉപാധികള്‍; ജയില്‍മോചിതനാകുന്നത് 106 ദിവസങ്ങള്‍ക്ക് ശേഷം

ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരത്തിന് ജാമ്യം.

എന്‍ഫോഴ്‌സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ആര്‍ ഭാനുമതി, എ എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവരടങ്ങിയ ബഞ്ചിന്റെതാണ് ഉത്തരവ്.

രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ ജാമ്യവും നല്‍കാന്‍ പി ചിദംബരത്തിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. കോടതിയുടെ അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

തിഹാര്‍ ജയിലിലെ 106 ദിവസത്തെ വാസത്തിന് ശേഷമാണ് ചിദംബരം പുറത്തിറങ്ങാന്‍ പോകുന്നത്. ഐഎന്‍എക്‌സ് മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കെ ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത് അനുമതി നല്‍കിയെന്നാണ് കേസ്.

കേസിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹര്‍ജി തള്ളിയ ദില്ലി ഹൈക്കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here