രാജ്യംവിട്ട നിത്യാനന്ദ ‘സ്വന്തം രാജ്യം’ത്തില്‍

ദില്ലി: ബലാത്സംഗ കേസിനെ തുടര്‍ന്ന് രാജ്യംവിട്ട വിവാദനായകന്‍ നിത്യാനന്ദക്ക് ഇനി ‘സ്വന്തം രാജ്യം’.

ഇക്വഡോറില്‍ ഒരു ദ്വീപ് നിത്യാനന്ദ വിലകൊടുത്ത് വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ദ്വീപിനെയാണ് നിത്യാനന്ദ സ്വന്തം രാജ്യമായി പ്രഖ്യാപിച്ചിരിക്കുന്നത്. പാസ്‌പോര്‍ട്ട് ഇല്ലാതെയാണ് നിത്യാനന്ദ രാജ്യം വിട്ടത്. ഇയാളുടെ പാസ്‌പോര്‍ട്ടിന്റെ കാലാവധി 2018 സെപ്തംബറില്‍ അവസാനിച്ചിരുന്നു.

കൈലാസം എന്ന് പേരിട്ട ‘രാജ്യ’ത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി വെബ്സൈറ്റും പുറത്തിറക്കി. ‘ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം’ എന്നാണ് കൈലാസത്തെ കുറിച്ച് നിത്യാനന്ദ പറയുന്നത്. ഹിന്ദുക്കള്‍ക്കായുള്ള അതിര്‍ത്തികളില്ലാത്ത ‘രാജ്യ’മാണ് കൈലാസമെന്നും വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നു.

‘രാജ്യ’ത്തിന്റെ പാസ്‌പോര്‍ട്ടിന്റെയും പതാകയുടെയും മാതൃകയും വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. കൈലാസത്തിലെ ജനങ്ങള്‍ക്ക് ഭക്ഷണം, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം എന്നിവ സൗജന്യമായിരിക്കും. അതേസമയം, ‘രാജ്യം’ മുന്നോട്ടുകൊണ്ടുപോകുന്നതിന് പൗരന്‍മാര്‍ സംഭാവന നല്‍കണമെന്ന് നിത്യാനന്ദ വെബ്സൈറ്റില്‍ അഭ്യര്‍ഥിക്കുന്നു.

രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി അനധികൃതമായി തടവില്‍ പാര്‍പ്പിക്കുന്നുവെന്ന കേസില്‍ അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിലാണ് നിത്യാനന്ദ രാജ്യം വിട്ടത്. രണ്ട് മക്കളെ നിത്യാനന്ദയുടെ അഹമ്മദാബാദിലെ ആശ്രമത്തില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്ന് ബംഗളൂരു സ്വദേശികളായ ദമ്പതികളാണ് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News