കേരളത്തില്‍ കൊല്ലപ്പെട്ടത് സംഘപരിവാര്‍ മാത്രമെന്ന് അമിത് ഷാ; ഇടതു എംപിമാരുടെ പ്രതിഷേധത്തില്‍ തിരുത്ത്

ദില്ലി: കേരളത്തില്‍ രാഷ്ട്രീയ ഏറ്റുമുട്ടലുകളില്‍ സംഘപരിവാറുകാര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്ന് പാര്‍ലമെന്റിനെ തെറ്റിദ്ധരിപ്പിക്കാന്‍ ആഭ്യന്തരമന്ത്രി അമിത് ഷായുടെ ശ്രമം.

കേരളത്തില്‍ സിപിഐഎമ്മുകാര്‍ 120 ബിജെപിക്കാരെ കൊലപ്പെടുത്തിയെന്നാണ് എസ്പിജി ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കുള്ള മറുപടിയ്ക്കിടെ അമിത് ഷാ ആരോപിച്ചത്.

ഇതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. കേരളത്തിലെ ഭൂരിഭാഗം രാഷ്ട്രീയക്കൊലപാതകങ്ങള്‍ക്കും പിന്നില്‍ ആര്‍എസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാറാണെന്ന് കെ കെ രാഗേഷും കെ സോമപ്രസാദും പറഞ്ഞു. ഇരുവരും നടുത്തളത്തിലേക്ക് നീങ്ങി. തെറ്റായ പരാമര്‍ശം തിരുത്തണമെന്ന് മറ്റ് പ്രതിപക്ഷാംഗങ്ങളും ആവശ്യപ്പെട്ടു.

ഇതോടെ, സിപിഐഎം പ്രവര്‍ത്തകരും കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രിക്ക് സമ്മതിക്കേണ്ടിവന്നു. സഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ച് ഇടതു അംഗങ്ങള്‍ ഇറങ്ങിപ്പോയി. മന്ത്രിയുടെ മറുപടിയില്‍ അതൃപ്തി രേഖപ്പെടുത്തി കോണ്‍ഗ്രസ് അംഗങ്ങളും ഇറങ്ങിപ്പോയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News