പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധം ശക്തം; ബില്‍ ഭരണഘടനാ വിരുദ്ധം, അംഗീകരിക്കാന്‍ കഴിയില്ലെന്ന് യെച്ചൂരി;”മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, പൗരത്വം നിശ്ചയിക്കേണ്ടത്”

ദില്ലി: ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു. അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള മുസ്ലിം ഇതര കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കുന്നതാണ് ബില്‍.

അതിര്‍ത്തി രാജ്യങ്ങളില്‍ നിന്നും അഭയാര്‍ഥികളായെത്തി ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ജൈന, പാര്‍സി, ക്രിസ്ത്യന്‍ മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ ഭേദഗതി ബിലാണ് ഇന്ന് കേന്ദ്രമന്ത്രിസഭ യോഗം അംഗീകരിച്ചത്.

മുസ്ലിം ഇതര വിഭാഗക്കാര്‍ക്ക് മാത്രമാണ് പൗരത്വം നല്‍കുക. ഇപ്പോള്‍ തന്നെ ഏറെ വിവാദമായ പൗരത്വ ഭേദഗതി ബില്‍ അടുത്ത ആഴ്ച ലോക്‌സഭയില്‍ അവതരിപ്പിക്കും. ബില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും സഭയില്‍ ഉണ്ടാകണമെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

അതേസമയം, ബില്ലിനെതിരെ സിപിഐഎം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.

ബില്‍ അംഗീകരിക്കാന്‍ കഴിയിലെന്നും ഭരണഘടനാ വിരുദ്ധവുമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചു. പൗരത്വം നിശ്ചയിക്കേണ്ടത് മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെന്നും യെച്ചൂരി വ്യക്തമാക്കി.

പൗരത്വ പട്ടികക്ക് പിന്നാലെ കൊണ്ടുവരുന്ന പൗരത്വ ഭേദഗതി ബില്ലില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധമാകും. ബില്‍ ഏത് വിധേനയും പാസ്സാക്കുക എന്നതാണ് ബിജെപി അജണ്ട.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News