കുന്നംകുളം വിവേകാനന്ദ കോളേജില്‍ എബിവിപി ഗുണ്ടായിസം; പരീക്ഷ ഹാള്‍ അടിച്ച് തകര്‍ത്തു

തൃശൂര്‍ കുന്നംകുളം ശ്രീ വിവേകാനന്ദ കോളേജില്‍ എബിവിപി ആക്രമണം. കോളേജില്‍ പരീക്ഷ എഴുതാന്‍ എത്തിയ പ്രൈവറ്റ് കോളേജ് വിദ്യാര്‍ത്ഥികളായ ഇജാസ്, സഹല്‍ എന്നിവരെ പരീക്ഷ ഹാളില്‍ എക്‌സാം കണ്‍ട്രോളറുടെ മുന്നില്‍ വെച്ച് എ ബി വി പി പ്രവര്‍ത്തകര്‍ അകാരണമായി മര്‍ദ്ദിച്ചു.

പരീക്ഷ ഹാളിലെ ജനല്‍ചിലും മറ്റും തകര്‍ത്ത് കോളേജില്‍ ഭീകരന്തരീക്ഷം സൃഷ്ട്ടിച്ചു. പിന്നീട് പോലീസും കോളേജ് അധികൃതരും ഇടപ്പെട്ട് സംഘര്‍ഷാവസ്ഥ ഒഴിവാക്കി. പരീക്ഷയ്ക്കു ശേഷം പോലീസ് സുരക്ഷയിലാണ് വിദ്യാര്‍ത്ഥികളെ പുറത്തെത്തിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News