
തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് യാക്കോബായ സഭാ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ക്രൈസ്തവ സഭാധ്യക്ഷന്‍മാര്‍ രംഗത്തു വരുന്നത് സ്വാഗതാര്‍ഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്ന് വിവിധ സഭാധ്യക്ഷന്‍മാര്‍ ഓര്‍ത്തഡോക്‌സ്‌യാക്കോബായ സഭകളെ അറിയിച്ചതായാണ് വാര്‍ത്ത. സഭാതര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ശ്രമിക്കുന്നുണ്ട്.അതിനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു ശ്രമങ്ങള്‍ തുടര്‍ന്ന് വരികയുമാണ്. നിരവധി തവണ കൂടിയാലോചന നടന്നു.
ഒരു വിഭാഗത്തിന്റെ നിസ്സഹകരണമാണ് പ്രശ്നപരിഹാരത്തിന് തടസ്സമായത്. ഇപ്പോള്‍ സിറോ മലബാര്‍, ലത്തീന്‍, മാര്‍ത്തോമ്മാ, സിറോ മലങ്കര, സിഎസ്‌ഐ സഭാധ്യക്ഷന്‍മാര്‍ മുന്‍കൈയെടുത്തു നടത്തുന്ന ശ്രമത്തിനു സര്‍ക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകും. ഇങ്ങനെ ഒരു നീക്കത്തിന് സന്നദ്ധരായ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഈ നീക്കത്തോട് രണ്ടു വിഭാഗവും ക്രിയാത്മകമായി സഹകരിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഏതെങ്കിലും വാശിയുടെയോ മുന്‍ധാരണയുടെയോ അടിസ്ഥാനത്തില്‍ അനന്തമായി നീണ്ടുപോകേണ്ടതല്ല ഇന്നത്തെ തര്‍ക്കവും പ്രശ്‌നങ്ങളും എന്ന തിരിച്ചറിവോടെയുള്ള പ്രതികരണമാണ് സമൂഹവും സര്‍ക്കാരും പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here