
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അജു വര്‍ഗീസിന്റെ കമല കണ്ടോ
ഇന്നലെ മുതല്‍ മലയാളികള്‍ ഈ ചോദ്യത്തിന് പിന്നാലെയാണ്. കാരണമായത് ട്രംപിന്റെ തന്നെ ഒരു ട്വീറ്റും.
‘റ്റൂ ബാഡ്…വി വില്‍ മിസ് യു കമല’ … എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
Too bad. We will miss you Kamala! https://t.co/QQd9SiFc0y
— Donald J. Trump (@realDonaldTrump) December 3, 2019
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കമല ഹാരിസ് പിന്‍മാറിയതുമായി ബന്ധപ്പെട്ടായിരുന്നു ഇത്.
എന്നാല്‍ ഫ്രീയായി കിട്ടിയ പ്രമോഷന്‍ മുതലാക്കിയിരിക്കുകയാണ് അജു വര്‍ഗീസും അണിയറ പ്രവര്‍ത്തകരും. അജുവും സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ട്രംപിന്റെ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്.
പ്രേതം 2വിന് ശേഷം രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് കമല. അജു ആദ്യമായി നായകനാകുന്ന ചിത്രമാണിത്. അനൂപ് മേനോന്‍, രുഹാനി ശര്‍മ, ബിജു സോപാനം എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.
അതേസമയം, ട്രംപിന് മറുപടിയുമായി കമല ഹാരിസ് രംഗത്തെത്തി. ‘വിഷമിക്കേണ്ടതില്ല പ്രസിഡന്റ്, നിങ്ങളുടെ വിചാരണക്ക് നേരില്‍ കാണാം’ എന്നായിരുന്നു കമലയുടെ ട്വീറ്റ്.
2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച കമല, പ്രചരണത്തിനുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെന്ന് അറിയിക്കുകയായിരുന്നു.
നിലവിലെ സെനറ്ററും മുന്‍ കാലിഫോര്‍ണിയ അറ്റോണി ജനറലുമായ കമല ഹാരിസ്, പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച ആദ്യ ഡെമോക്രാറ്റ് പ്രതിനിധിയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here