ഐടിബിപി ജവാന്‍ അഞ്ചു സഹപ്രവര്‍ത്തകരെ വെടിവച്ചു കൊന്നു; മരിച്ചവരില്‍ മലയാളിയും

ഛത്തീസ്ഗഡില്‍ ഐ ടി ബി പി ജവാന്‍ 5 സഹപ്രവര്‍ത്തകരെ വെടിവച്ചു കൊലപ്പെടുത്തി. 2 പേര്‍ക്ക് പരുക്കേറ്റു. ബംഗാള്‍ സ്വദേശി കോണ്‍സ്റ്റബിള്‍ മസൂദുല്‍ റഹ്മാന്‍ ആണ് വെടിയുതിര്‍ത്തത്.

ഛത്തീസ്ഗഡിലെ നാരായണ്പൂര്‍ ജില്ലയിലെ ഐ ടി ബി പി 45ആം ബാറ്റലിയന്റെ കാദെനര്‍ ക്യാമ്പിലാണ് രാവിലെയോടെയാണ് സംഭവം. സഹ പ്രവര്‍ത്തകരുമായി മസൂദുല്‍ റഹ്മാന്‍ വാക്കേറ്റം ഉണ്ടാവുകയും സര്‍വീസ് തോക്ക് ഉപയോഗിച്ച് വെടി ഉതിര്‍ക്കുകയുമായിരുന്നു. വെടിവയ്പ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും രണ്ട് ജവാന്‍മാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ കോണ്‍സ്റ്റബിള്‍ ബിജീഷ് ആണ് കൊല്ലപ്പെട്ട ഒരാള്‍. പശ്ചിമ ബംഗാള്‍ സ്വദേശികളായ കോണ്‍സ്റ്റബിള്‍ സുര്‍ജിത് സര്‍ക്കാര്‍, കോന്‍സ്റ്റബിള്‍ ബിശ്വരൂപ് മഹതോ, പഞ്ചാബ് സ്വദേശി ഹെഡ് കോന്‍സ്റ്റബിള്‍ ദല്‍ജിത് സിംഗ്, ഹിമാചല്‍ സ്വദേശി ഹെഡ് കോന്‍സ്റ്റബിള്‍ മഹേന്ദ്ര സിംഗ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവര്‍.

സഹ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ ശേഷം മസൂദുല്‍ റഹ്മാന്‍ സ്വയം വെടിവച്ചു മരിച്ചു. എന്നാല്‍ ഇയാള്‍ സഹപ്രവര്‍ത്തകരുടെ തിരിച്ചടിയില്‍ മരണപ്പെട്ടതാണോ എന്ന പരിശോധനയും നടക്കുന്നുണ്ട്. സംഭവത്തിന് പിന്നില്‍ ഡ്യൂട്ടി സമയം സംബന്ധിച്ച തര്‍ക്കമാണോ അവധിയെ ചൊല്ലിയുള്ള തര്‍ക്കമാണോ എന്ന് വ്യക്തമല്ല. പരുക്കേറ്റ തിരുവനന്തപുരം സ്വദേശി ഉല്ലാസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടാണ് ഉള്ളത്. ഉല്ലാസിന് വിദഗ്ധ ചികിത്സ നല്‍കി വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News