”വൃത്തികെട്ട സ്ത്രീ, പീഡിപ്പിച്ച അച്ചന്മാരുടെ പേര് പറയാത്തത് എന്ത് കൊണ്ട്”; സ്ത്രീത്വത്തെ അപമാനിച്ച് വീണ്ടും പിസി ജോര്‍ജ്

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെതിരെ അധിക്ഷേപവുമായി പിസി ജോര്‍ജ്.

വൃത്തികെട്ട സ്ത്രീയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലെന്നും കള്ള കച്ചവടമാണ് ഇക്കൂട്ടര്‍ നടത്തുന്നതെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ ബ്ലാക്ക് മാസിന്റെ ആളാണ്. ക്രൈസ്തവ സമൂഹത്തിനെതിരെ ലോകവ്യാപകമായി ബ്ലാക്ക് മാസ് പ്രവര്‍ത്തിക്കുന്നു.
ലൂസിയുടെ ആത്മകഥ വായിക്കുന്നതിലും ഭേദം ആത്മഹത്യയാണ്. നിലവില്‍ ആറ് കേസുണ്ട്, ഇനി ഒന്നുകൂടി വയ്യ, അതു കൊണ്ട് കൂടുതല്‍ പറയുന്നില്ലെന്നും പിസി പറഞ്ഞു.

പീഡിപ്പിച്ച അച്ചന്മാരുടെ പേര് ആത്മകഥയില്‍ പറയാത്തത് എന്ത് കൊണ്ടാണെന്നും പീഡിപ്പിച്ചപ്പോള്‍ പറയേണ്ടതല്ലേ ഇതൊക്കെയെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. ആദ്യ പരാതിയില്‍ മറ്റെ പണി ചെയ്തു എന്ന് കന്യാസ്ത്രീ പറഞ്ഞില്ലല്ലോയെന്നും പിസി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News