അഞ്ജലിയുടെ ആരോപണം; മറുപടിയുമായി പങ്കാളി

നടി അഞ്ജലി അമീറിന്റെ ആരോപണത്തില്‍ പ്രതികരണവുമായി സുഹൃത്ത് അനസ് രംഗത്ത്.
അഞ്ജലിയുടെ സുരക്ഷിതത്വം മുന്‍നിര്‍ത്തിയാണ് ഇതുവരെ കൂടെ നിന്നതെന്ന് അനസ് പറഞ്ഞു.

അനസിന്റെ വാക്കുകള്‍:

”താല്‍പര്യമില്ലെങ്കില്‍ അവള്‍ വേറെ ഏതെങ്കിലും സ്ഥലത്ത് പോയി താമസിക്കട്ടെ. എന്റെ കൂടെ താമസിക്കണ്ട. എനിക്ക് കുടുംബവും വീടും ഒക്കെയുണ്ട്. ആരോരുമില്ലാത്ത കുട്ടിയായതുകൊണ്ടാണ് ഞാന്‍ ഇതിനൊക്കെ നിന്നുകൊടുത്തത്. അഞ്ജലിയെ സുഹൃത്തുക്കള്‍ വഴി തെറ്റിക്കുകയാണ്.” അനസ് പറഞ്ഞു.

ലിവിംഗ് ടുഗദര്‍ പങ്കാളിയില്‍ നിന്ന് തനിക്ക് വധഭീഷണിയുണ്ടെന്ന് രാവിലെ ഫേസ്ബുക്കിലൂടെ അഞ്ജലി വെളിപ്പെടുത്തിയിരുന്നു. അനസ് കൊല്ലുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നെന്നും അഞ്ജലി പറഞ്ഞിരുന്നു.

രണ്ടു വര്‍ഷമായി അഞ്ജലിയും അനസും ഒരുമിച്ചായിരുന്നു താമസം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here