കടക്കെണിയിലേക്ക് കൂപ്പുകുത്തി റെയില്‍വേ; നിരക്ക് കുത്തനെ കൂട്ടും

കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ഇന്ത്യന്‍ റെയില്‍വേ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നു. എട്ട് മുതല്‍ പത്ത് ശതമാനംവരെ വര്‍ധിപ്പിക്കാനാണ് നീക്കം. ചരക്കുനിരക്ക് വര്‍ധിപ്പിച്ചേക്കില്ല. പുതിയ നിരക്ക് ഫെബ്രുവരിയില്‍ പ്രാബല്യത്തില്‍ വരും. ഇതിന് പ്രധാനമന്ത്രി കാര്യാലയം അനുമതിനല്‍കി.

ഒന്നാം മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 2014ല്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുനിരക്ക് 6.5 ശതമാനവും കൂട്ടി. രാജധാനി, തുരന്തോ, ശതാബ്ദി ട്രെയിനുകളുടെ നിരക്ക് തിരക്കിനനുസരിച്ച് വര്‍ധിക്കുന്ന ഫ്ളെക്സി രീതിയിലേക്ക് മാറ്റി. എന്നിട്ടും 2015-16 സാമ്പത്തികവര്‍ഷം മുതല്‍ റെയില്‍വേ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു.

റെയില്‍വേക്കുള്ള വിഹിതം കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറക്കുകയും പുതിയ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സംസ്ഥാനങ്ങള്‍ പകുതി ചെലവ് വഹിക്കണമെന്ന് നിബന്ധനയും കര്‍ശനമാക്കിയതും റെയില്‍വെയ്ക്ക് തിരിച്ചടിയാകുകയായിരുന്നു.

മുമ്പ് പ്രഖ്യാപിച്ച പദ്ധതികള്‍ക്കും ഇത് ബാധകമാക്കിയിരിക്കയാണ്. റെയില്‍വേയുടെ ആസ്തി വില്‍പ്പനയും സ്വകാര്യവല്‍ക്കരണവും വ്യാപകമാക്കിയിട്ടും പ്രതിസന്ധി പരിഹരിക്കാനാകുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News