ഇരുപത്തിനാലാമത് രാജ്യാന്തര ചലചിത്രമേള: ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു

24ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു. മന്ത്രി എ.കെ ബാലൻ ചലച്ചിത്രതാരം അഹാനാ കൃഷ്ണകുമാറിന് ആദ്യ പാസ്സ് നൽകി.

10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇൗ മാസം 6 നാണ് ചലച്ചിത്രമേളയ്ക്ക് അനന്തപുരിയിൽ തുടക്കമാകുക.

വെള്ളിയാ‍ഴ്ച മുതലുള്ള എട്ട് ദിന- രാത്രികൾ അനന്തരപുരി അക്ഷരാർത്ഥത്തിൽ അഭ്രപാളിയിലെ വർണക്കാ‍ഴ്ചകൾക്കാണ് സാക്ഷ്യം വഹിക്കുക.

24ാമത് രാജ്യാന്തര ചലച്ചിത്ര മേ‍ളയുടെ ഡെലിഗേറ്റ് പാസുകളുടെ വിതരണം ആരംഭിച്ചു. മന്ത്രി എ.കെ ബാലൻ ചലച്ചിത്രതാരം അഹാനാ കൃഷ്ണകുമാറിന് ആദ്യ പാസ്സ് നൽകിയാണ് ഇതിന് തുടക്കം കുറിച്ചത്.

ഗോവൻ മേ‍ളയെക്കാൾ ഉള്ളടക്കത്തിൽ മികവുറ്റതാണ് കേരള രാജ്യാന്തര ചലച്ചിത്രമേളയെന്ന് മന്ത്രി എ.കെ ബാലൻ പറഞ്ഞു

വിദ്യാർത്ഥി പാസ്സുമായി എത്തിയിരുന്ന തനിക്ക് താരമായി മേളക്ക് എത്താൻ സാധിക്കുന്നതിന്‍റെ സന്തോഷം അഹാനയും പങ്കുവച്ചു.

10,500 പേരാണ് ഇതുവരെ ഡെലിഗേറ്റുകളായി രജിസ്റ്റര്‍ ചെയ്തത്.മേളയുടെ പ്രധാന വേദിയായ ടാഗോര്‍ തിയേറ്ററില്‍ ക്രമീകരിച്ചിട്ടുള്ള പ്രത്യേക കൗണ്ടറിൽ നിന്നാണ് ഡെലിഗേറ്റ് പാസുകളുടെ വിതരണം.

മേളയുടെ ഡെലിഗേറ്റ് സെല്ലും ഫെസ്റ്റിവല്‍ ഓഫീസും മന്ത്രി ഉദ്ഘാടനം ചെയ്തു. എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ മല്‍സരവിഭാഗം, ഇന്ത്യന്‍ സിനിമ, ലോകസിനിമ തുടങ്ങിയ 15 ഓളം വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍ നിന്നുള്ള 186 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here