
കോട്ടയം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ സനല്‍ കുമാര്‍ പിടിയില്‍.
ഒമ്പതാം പ്രതി പത്തനംതിട്ട വെട്ടിപ്രം സനല്‍ കുമാറാണ് പിടിയിലായത്. പാലായില്‍ നിന്ന് പാരസ്ഥാപത്തില്‍ സെക്യൂരിറ്റി ജോലി നോക്കുകയായിരുന്നു. ജനുവരി പത്തിനകം പ്രതിയെ ഹാജരാക്കണമെന്ന് കോടതി ജാമ്യക്കാരോട് നിര്‍ദേശിച്ചിരുന്നു.
ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. അടുത്തമാസം പത്താം തീയതിക്കുള്ളില്‍ പ്രതിയെ കണ്ടെത്തി ഹാജരാക്കാന്‍ നിര്‍ദേശിച്ചു. അല്ലാത്തപക്ഷം പിഴയായി ഒരു ലക്ഷത്തി അറുപതിനായിരം രൂപ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരുമെന്നും ജാമ്യക്കാരെ അറിയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസ് വീണ്ടും അടുത്ത 11ന് പരിഗണിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here