ഇനി നമ്മളും ഹൈടെക്ക്; പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായുള്ള ഹൈടെക് സ്‌കൂള്‍- ഹെടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തീകരണത്തിലേക്ക്. 4,752 സ്‌കൂളിലെ 45,000 ക്ലാസ്മുറി പൂര്‍ണമായും ഹൈടെക്കായി. ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9,941 സ്‌കൂളില്‍ ഹൈടെക് ലാബും സജ്ജമാക്കി.

562കോടിരൂപ കിഫ്ബി ഫണ്ടാണ് പദ്ധതികള്‍ക്ക് ചെലവഴിച്ചത്. ജനുവരിയില്‍ സംസ്ഥാനതല ഹൈടെക് പൂര്‍ത്തീകരണ പ്രഖ്യാപനം നടത്തുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.

സ്‌കൂള്‍, തദ്ദേശഭരണ സ്ഥാപനം, നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ ഹൈടെക് പൂര്‍ത്തീകരണപ്രഖ്യാപനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here