ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഡിസംബർ ആറിന് ശബരിമലയിൽ സുരക്ഷ ശക്തമാക്കി. മുപ്പതോളം സേനാ വിഭാഗങ്ങൾ ആണ് സന്നിധാനത്ത് സുരക്ഷയൊരുക്കുന്നത്. അയോധ്യാ വിധിവന്നതിന് ശേഷമുള്ള ആദ്യത്തെ ഡിസംബർ ആറ് ആയതിനാലാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
എല്ലാ വർഷവും ഡിസംബർ ആറിന് സന്നിധാനത്തും പരിസരത്തും സുരക്ഷ ശക്തമാക്കാറുണ്ട് എന്നാൽ സുപ്രീം കോടതി അയോധ്യാ വിധി പുറപ്പെടുവിച്ചതിന് ശേഷമുള്ള ആദ്യത്തെ ഡിസംബർ ആറായതിനാലാണ് ഈ ബാബറി മസ്ജിദ് ദിനത്തിന് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.
ആയിരത്തി ഒരുനൂറ് കേരളാ പൊലീസിന് പുറമേ. ആന്ധ്രാ, തമിഴ്നാട് എന്നിവിടങ്ങളിലെ പൊലീസും എൻ ഡി ആർ എഫ് ,റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങി മുപ്പതോളം സേനാ വിഭാഗങ്ങളുമാണ് ശബരിമലയിൽ സുരക്ഷയൊരുക്കുന്നത്.
സുരക്ഷയുടെ ഭാഗമായി സന്നിധാനത്ത് മുബൈൽ നിരോധിക്കും. പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് വരുന്ന ട്രാക്ടറുകൾ കൃത്യമായി പരിശോധിക്കും, കൂടാതെ ഫോറസ്റ്റിന്റെ സഹായത്തോടെ വനപ്രദേശങ്ങൾ പരിശോധിക്കുകയും ക്ഷേത്ര ആവശ്യങ്ങൾക്കും മറ്റും ജലം വിതരണം നടത്തുന്നിടങ്ങളിൽ കാവൽ ഏർപെടുത്തുകയും ചെയ്യും. കൂടാതെ സന്നിധാനത്ത് തൊഴിലെടുക്കുന്ന തൊഴിലാളികളുടെ തിരിച്ചറിയൽ രേഖകളും പോലീസ് പരിശോധിക്കും.
Get real time update about this post categories directly on your device, subscribe now.