വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു

കഴക്കൂട്ടത്ത് വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 1200 കുപ്പി വീഞ്ഞ് പിടിച്ചെടുത്തു. കഴക്കൂട്ടം എക്സൈസ് നടത്തിയ പരിശോധനയിൽ തുമ്പയിലെ വീട്ടിൽ വ്യാവസായിക ആവശ്യത്തിനായി നിർമ്മിച്ച് സൂക്ഷിച്ച 1200 കുപ്പി വീഞ്ഞണ് പിടിച്ചെടുത്തത്.

തുമ്പ വിജയ നിവാസിൽ ജാനറ്റിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തതായി എക്സൈസ് അറിയിച്ചു. 750 മില്ലീലിറ്റര്‍ വീതം കൊള്ളുന്ന 1200 കുപ്പികളിലായി വീടിന്റെ വിവിധ മുറികളിൽ സൂക്ഷിച്ച വീഞ്ഞാണ് പിടിച്ചെടുത്തത്.

ക്രിസ്തുമസ് ന്യൂഇയർ ആഘോഷങ്ങളുടെ ഭാഗമായി വിവിധയിടങ്ങളിൽ കച്ചവടം ചെയ്യുന്നതിലേക്കുള്ള വീഞ്ഞാണ് പിടികൂടിയതെന്ന് എക്സൈസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News