
പൊതുമേഖലാസ്ഥാപനമായ ബിപിസിഎല്‍ സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ ഇന്ന് നടക്കുന്ന ലോംഗ് മാർച്ച് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍ ഉദ്ഘാടനം ചെയ്യും.
കൊച്ചിന്‍ ഷിപ്പിയാര്‍ഡില്‍ നിന്നും ആരംഭിക്കുന്ന ലോംഗ് മാർച്ചിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി അയ്യായിരം യുവതീ യുവാക്കൾ അണിനിരക്കും.
കേന്ദ്രസര്‍ക്കാരിനെതിരായ യുവജനപ്രതിഷേധത്തില്‍ ഭാഗമാകുമെന്ന് സംവിധായകൻ ആഷിഖ് അബു ഉൾപ്പടെയുള്ള പ്രമുഖർ ഫേസ്‌ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്.
വൈകിട്ട് 4ന് അമ്പലമുകൾ BPCL നു മുന്നിൽ സമാപിക്കുന്ന ലോങ്ങ് മാർച്ചും പൊതുസമ്മേളനവും DYFl അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.
പൊതു ഖജനാവിന് വന്‍ലാഭം മാത്രം നൽകിയിട്ടുള്ള ഈ പൊതുമേഖലാ സ്ഥാപനം ചുളുവിലയ്ക്കാണ് കേന്ദ്ര സർക്കാർ വിൽക്കാനൊരുങ്ങുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here