
ടിക് ടോക് വഴി പ്രണയത്തിലായ യുവാവിനെ കണ്ടെത്താന്‍ പര്‍ദ ധരിച്ചു ഡെങ്കിപ്പനി സര്‍വ്വേയ്ക്കാണെന്ന് പറഞ്ഞ് വീടുകള്‍ കയറിയിറങ്ങി കാമുകി. തൊടുപുഴ സ്വദേശിനിയായ ഇവര്‍ ആരോഗ്യ വകുപ്പില്‍ നിന്ന് ഡെങ്കിപ്പനി സര്‍വേയ്ക്കെന്നു പറഞ്ഞാണു പങ്ങാരപ്പിള്ളിയിലെ വീടുകളിലെത്തിയത്.
വിവാഹ ബന്ധം വേര്‍പെടുത്തി തനിച്ചു താമസിക്കുന്ന യുവതി ടിക് ടോക് വഴിയാണ് യുവാവുമായി പ്രണയത്തിലായത്. പങ്ങാരപ്പിള്ളി സ്വദേശിയായ യുവാവ് തഴഞ്ഞതോടെ ഇയാളുടെ വീട് കണ്ടു പിടിക്കാനാണു യുവതി ചേലക്കരയിലെത്തിയത്. ന്നാല്‍ യുവതിയെ തട്ടിപ്പുകാരിയെന്നു കരുതി നാട്ടുകാര്‍ പൊലീസിലേല്‍പ്പിക്കുകയായിരുന്നു.
സര്‍വേയ്ക്ക് വീട്ടിയെത്തിയ യുവതിയുടെ കാല്‍ വിരലുകളില്‍ നെയില്‍ പോളിഷ് കണ്ടു സംശയം തോന്നിയ വീട്ടമ്മമാര്‍ ആശാ വര്‍ക്കറെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സര്‍വേ നടത്താന്‍ ആരോഗ്യ വകുപ്പ് ആളെ നിയോഗിച്ചിട്ടില്ലെന്നറിയുകയായിരുന്നു.
ആളില്ലാത്ത വീടുകളില്‍ കയറി തട്ടിപ്പും പിടിച്ചുപറിയും മോഷണവും നടത്താനാണ് ഇവരെത്തിയതെന്നു സംശയമുയര്‍ന്നതോടെയാണ് നാട്ടുകാര്‍ യുവതിയെ പോലീസിലേല്‍പിച്ചത്. ഒടുവില്‍ സഹോദരനെ വിളിച്ചു വരുത്തി യുവതിയെ ഒപ്പം പറഞ്ഞയച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here