വീണ്ടും ചിരിക്കൂട്ടുമായി മുകേഷ് – ഉർവശി ജോഡി ; “ധമാക്ക” ഡിസംബർ 20ന്‌ തീയെറ്ററുകളിലെത്തും

പ്രേക്ഷകരെ വീണ്ടും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും മുകേഷ് – ഉർവശി ജോഡി എത്തുന്നു. ഹാപ്പി വെഡ്ഡിങ്ങ്, ചങ്ക്‌സ്, ഒരു അഡാർ ലവ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലുവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ധമാക്ക’ എന്ന ചിത്രത്തിലൂടെയാണ് ഇവർ വീണ്ടും ഒന്നിക്കുന്നത്.

ഡിസംബർ ഇരുപതിനു ക്രിസ്തുമസ് റിലീസായി ധമാക്ക തിയേറ്ററുകളിലെത്തും. അരുൺ കുമാർ നായകനാകുന്ന ചിത്രത്തിൽ നിക്കി ഗില്‍റാണിയാണ് നായിക. മുകേഷ്, ഉര്‍വ്വശി, ശാലിന്‍, ഇന്നസെന്റ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, സൂരജ്, സാബുമോന്‍, നേഹ സക്സേന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒരു മുഴുനീള കോമഡി എന്റർടൈനറായ ചിത്രത്തിലെ ഗാനങ്ങൾ യുട്യൂബിൽ ശ്രദ്ധ നേടിയിരുന്നു.

ഗുഡ് ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം കെ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. സാരംഗ് ജയപ്രകാശ് , വേണു ഒ. വി, കിരണ്‍ ലാല്‍ എന്നിവര്‍ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു. സിനോജ് അയ്യപ്പനാണ് ഛായാഗ്രഹണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here