കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണം; യാക്കോബായ വിശ്വാസികളുടെ അനശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും

കോതമംഗലം ചെറിയ പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു യാക്കോബായ വിശ്വാസികളുടെ അനശ്ചിത കാല റിലേ നിരാഹാര സമരം ഇന്ന് ആരംഭിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന നിരാഹാര സമരത്തിൽ വൈദികരും വിശ്വാസികളും പങ്കെടുക്കും.

ഇന്നലെ കോതമംഗലത്ത് ചേർന്ന സർവകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സമരം. കോതമംഗലം ചെറിയ പള്ളി സർക്കാർ സംരക്ഷണത്തിൽ ഏറ്റെടുത്ത ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി വിധിക്ക് പിന്നാലെയാണ് ഇടവകയിലെ വിശ്വാസികൾ പള്ളി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു സമരത്തിന് ഒരുങ്ങുന്നത്.

സമര വിളംബരത്തിന്റെ ഭാഗമായി വിശ്വാസികൾ ഇന്നലെ വാഹന ജാഥയും സംഘടിപ്പിച്ചു. ഇന്നലെ വൈകീട്ട് കോതമംഗലം ചെറിയ പള്ളിക്കടുത്ത് ചേർന്ന സർവ കക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് പള്ളി സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു അനശ്ചിത കാല റിലേ നിരാഹാര സമരം നടത്തുന്നത്.

ഇടവകയിലെ പഞ്ചായത്ത് ജനപ്രതിനിധികളും വിശ്വാസികളും പുരോഹിതരും സമരത്തിന്റെ ഭാഗമായി നിരാഹാരം അനുഷ്ഠിക്കും. അതെ സമയം പള്ളി കൈ വിട്ട് പോകുന്നത് സഭ തകർക്കുന്നതിന് തുല്യമാണ് എന്ന നിലപാട് ആണ് ഓർത്തഡോക്സ് വിഭാഗത്തിന് ഉള്ളത്.

ഇടവകയിലെ വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം എന്ന ആവശ്യത്തെ മുൻ നിർത്തിയാണ് പള്ളി സംരക്ഷണത്തിനായി ഇടവക അംഗങ്ങൾ നിരാഹാര സമരത്തിന്റെ പാത തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here