കൂടിയാട്ടത്തിന്‍റെ മനോഹാരിത ജനങ്ങളിലേക്കെത്തിച്ച് നാട്യധര്‍മ്മിണി 2019

കൂടിയാട്ടത്തിന്‍റെ മനോഹാരിത ജനങ്ങളിലേക്കെത്തിക്കുകയാണ് നാട്യധര്‍മ്മിണി 2019. കൂടിയാത്തത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാന്‍ വേണ്ടിയാണ് കേരള സംഗീത നാടകഅക്കാദമി നാട്യധര്‍മ്മിണി സംഘടിപ്പിക്കുന്നത്. ആറു ദിവസങ്ങളിലായി നടക്കുന്ന പരിപാടി കൂടിയാട്ടത്തിന്‍റെ വ്യത്യസ്ത കഥകളാല്‍ സമ്പന്നമാണ്.

ഘോഷവതി എന്ന വീണ ലഭിച്ചതുമുതല്‍ തുടങ്ങിയതാണ് വാസവദത്തയെ കാണാന്‍ ക‍ഴിയാത്ത രാജാവിന്‍റെ വിഷമം. രാജാവിനൊപ്പം കൂടിയാട്ടത്തിലെ ഏക മലയാളിയായ വിദൂഷകനുമുണ്ട്. വാസവദത്തയെ ഓര്‍ത്തുള്ള രാജാവിന്‍റെ ദുഖം ശമിപ്പിക്കാന്‍ വിദൂഷകന്‍ പഠിച്ചപണി പതിനെട്ടും പയറ്റുന്നു.

സ്വപ്നവാസവദത്തം എന്ന കഥയാണ് അരങ്ങില്‍. പതിനെന്നിലധികം കലാകാരന്മാര്‍ കൂടിയാട്ടത്തില്‍ വേഷമിടുന്നു. കൂടിയാട്ടത്തിന്‍റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുകയാണ് തിരുവനന്തപുരത്തുനടക്കുന്ന നാട്യധര്‍മ്മിണി 2019 എന്ന പരിപാടിയുടെ ലക്ഷ്യം. സംഗീത നടക അക്കാദമിയുടെ നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ വ്യത്യസ്ത കൂടിയാട്ട കഥകള്‍ അരങ്ങേറും.

സംസ്കൃത നാടകമായ കൂടിയാട്ടം യുനസ്കോയുടെ പൈതൃകപട്ടിയയില്‍ ഇടം പിടിച്ച കലാരൂപമാണ്. കൂടിയാട്ടത്തിന്‍റ ഇന്നത്തെരൂപത്തിന് 800വര്‍ഷത്തിലധികം പ‍ഴക്കമുണ്ട്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News