കോടിയേരിയുടെ അവധി അപേക്ഷ; വാര്‍ത്തകള്‍ അടിസ്ഥാനരഹിതം

സിപിഐഎമ്മിന് പുതിയ താത്ക്കാലിക സെക്രട്ടറിയെ നിശ്ചയിക്കുമെന്ന തരത്തിലെ മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്.

ചികിത്സയ്ക്കു വേണ്ടി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടിയ്ക്ക് അവധി അപേക്ഷ നല്‍കിയെന്നതും വ്യാജമാണെന്നും സെക്രട്ടറിയേറ്റ് വ്യക്തമാക്കി.

കഴിഞ്ഞ രണ്ടു ദിവസമായി സിപിഐഎമ്മിനെ കേന്ദ്രീകരിച്ച് ഭൂരിഭാഗം മാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കി വന്ന പശ്ചാത്തലത്തിലാണ് കാര്യങ്ങളുടെ വസ്തുത പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് തന്നെ പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്.

ചികിത്സ തുടരേണ്ടതിനാല്‍ കോടിയേരി അവധി അപേക്ഷ നല്‍കിയെന്ന രീതിയിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന സെക്രട്ടറിയേറ്റ് അംഗങ്ങളെയാണ് താല്‍കാലിക സെക്രട്ടറി സ്ഥാനത്തെയ്ക്ക് പരിഗണിക്കുന്നത് എന്നും ഇതില്‍ മന്ത്രിസഭയിലെ ഒരു മുതിര്‍ന്ന അംഗമുണ്ട് എന്ന തരത്തിലായിരുന്നു മാധ്യമ വാര്‍ത്തകളും ചര്‍ച്ചകളും.

ഒപ്പം ഇതിന്റെ ഭാഗമായി മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്ന തരത്തിലും പ്രചരിച്ച വാര്‍ത്തകള്‍ തെറ്റാണ് എന്നാണ് സിപിഐഎമ്മിന്റെ ഔദ്യോഗിക പ്രതികരണത്തിലൂടെ വ്യക്തമായത്.

കോടിയേരി ബാലകൃഷ്ണന്‍ അവധിക്ക് അപേക്ഷിച്ചതടക്കമുളള മാധ്യമവാര്‍ത്തകള്‍ തെറ്റാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും വ്യക്തമാക്കി. കോടിയേരിയുടെ ആരോഗ്യ നില തൃപ്തികരമാണ്. ഈ സഹചര്യത്തില്‍ മറ്റൊരാളെ ചുമതല ഏല്‍പ്പിക്കേണ്ട ആവശ്യം ഇല്ല. ചുമതലകള്‍ കോടിയേരി നിര്‍വഹിക്കുന്നുണ്ടെന്നും യെച്ചൂരി ദില്ലിയില്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News