ശബരിമല: ബിന്ദു അമ്മിണിയുടെ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കും

ദില്ലി: ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച ഉത്തരവ് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബിന്ദു അമ്മിണി നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്ത ആഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം

അപേക്ഷ ഉടന്‍ പരിഗണിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജെയ്സിംഗ് ആണ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ശബരിമലയിലെത്തുന്ന എല്ലാവര്‍ക്കും സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രായ പരിശോധന ഉടന്‍ നിര്‍ത്തി വയ്ക്കണം, സ്ത്രീ പ്രവേശനം തടയുന്നവര്‍ക്ക് എതിരെ കോടതി ഉചിതമായ നടപടി സ്വീകരിക്കണം, സ്ത്രീ പ്രവേശന വിധിക്ക് സര്‍ക്കാര്‍ പ്രചരണം നല്കണമെന്നുമാണ് അപേക്ഷയില്‍ ബിന്ദു അമ്മിണി ആവശ്യപ്പെട്ടത്.

സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീംകോടതി വിധി പുനപരിശോധിക്കാന്‍ തീരുമാനിച്ചെങ്കിലും വിധി സ്റ്റേ ചെയ്തിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടികാട്ടിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here