പള്ളി വികാരി പീഡിപ്പിച്ചു; വീട്ടമ്മയുടെ പരാതിയില്‍ കേസ്; ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലെന്ന് മൊഴി

കോഴിക്കോട്: പള്ളി വികാരി ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.

വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് വീട്ടമ്മയുടെ പരാതി.

ജൂണ്‍ 15നാണ് സംഭവം. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും യുവതി മൊഴി നല്‍കി.

ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് പൊലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News