
ദില്ലി: അഭിഭാഷകനെതിരായ കോടതി അലക്ഷ്യ ഭീഷണിയില്‍ മാപ്പ് പറയുന്നുവെന്ന് സുപ്രീംകോടതി ജസ്റ്റിസ് അരുണ്‍ മിശ്ര. ആര്‍ക്കെതിരെയും കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊണ്ടിട്ടില്ലെന്നും മിശ്ര പറഞ്ഞു.
കഴിഞ്ഞ ദിവസം ഭൂമിയേറ്റെടുക്കല്‍ നിയമം സംബന്ധിച്ച കേസ് പരിഗണിക്കവെ അഭിഭാഷന്‍ ഗോപാല്‍ ശങ്കര നാരായണ്‍ വാദങ്ങള്‍ ആവര്‍ത്തിക്കുന്നതിലെ അതൃപ്തി ജസ്റ്റീസ് അരുണ്‍ മിശ്ര അറിയിച്ചിരുന്നു. ഇതിന് ഗോപാല്‍ ശങ്കരനാരായണന്‍ മറുപടി നല്‍കി. പ്രകോപിതനായ ജസ്റ്റിസ് മിശ്ര കോടതി അലക്ഷ്യ ഭീഷണി ഉയര്‍ത്തി. ഈ സംഭവത്തിലാണ് ജസ്റ്റിസ് അരുണ്‍ മിശ്രയുടെ കോടതിയില്‍ നേരിട്ടെത്തി മുതിര്‍ന്ന അഭിഭാഷകരടക്കം പ്രതിഷേധവും അതൃപ്തിയും അറിയിച്ചത്.
അരുണ്‍ മിശ്രയുടെ കോടതിയില്‍ വരാന്‍ ജൂനിയര്‍മാര്‍ വരാന്‍ മടിക്കുന്നു എന്ന് മുകുള്‍ റോത്തഗിയും അരുണ്‍ മിശ്ര മിതത്വം പാലിക്കണം എന്ന് കപില്‍ സിബലും ആവശ്യപ്പെട്ടു. ആക്ഷേപങ്ങള്‍ക്ക് മറുപടി നല്‍കിയ ജസ്റ്റിസ് അരുണ്‍ മിശ്ര താന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ പല കേസുകള്‍ കൈകാര്യം ചെയ്യേണ്ടി വരുന്ന സമ്മര്‍ദ്ദം കൊണ്ടാണ് എന്ന് വിശദീകരിച്ചു. തന്റെ പകുതി പ്രായം മാത്രമുള്ള ഗോപാല്‍ ശങ്കര നാരായണനോട് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ 100 തവണ മാപ്പ് പറയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
കോടതി അലക്ഷ്യ നടപടികള്‍ കൈക്കൊണ്ടിട്ടില്ല. പല വിഷയങ്ങളിലും താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു. ജുഡീഷ്യറിയേക്കാള്‍ എനിക്ക് ആദരം നല്‍കുന്നത് ബാര്‍ ആണെന്നും അരുണ്‍ മിശ്ര വ്യക്തമാക്കി. ഒരു പക്ഷത്ത് നിന്നും നല്ല പെരുമാറ്റം വേണം എന്നും ചില അഭിഭാഷകര്‍ ധിക്കാരം ഉള്ളവര്‍ ആണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനിടെ ജസ്റ്റിസ് അരുണ്‍ മിശ്രയ്ക്ക് പിന്തുണയുമായി ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത് എത്തി. ചില അഭിഭാഷകര്‍ അരുണ്‍ മിശ്രയെ ലക്ഷ്യമാക്കുകയാണ് എന്ന് ബാര്‍ കൗണ്‌സില്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here