
30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, കൂടം കൊണ്ട് തലയ്ക്കടിച്ചു. ശരീരത്തില്‍ കുരുമുളക് സ്‌പ്രേ തളിച്ചു. അയാള്‍ പിടഞ്ഞു മരിക്കുന്നത് അവര്‍ നോക്കിനിന്നു. ഒടുവില്‍ പൊലീസിനെ അറിയിച്ചു. 20 വര്‍ഷം ലൈംഗിക അടിമകളാക്കിയ അച്ഛനെ കൊലപ്പെടുത്തിയതിന് മൂന്ന് പെണ്‍മക്കള്‍ വിചാരണ തേടുകയാണ്. അത്യന്തം ക്രൂരമായ കൊലപാതകം നടത്തിയത് മോസ്‌കോയിലുള്ള സഹോദരിമാരായ ക്രിസ്റ്റീന ഖച്ചതുര്‍യാന്‍, ആഞ്ജല ഖച്ചതുര്‍യാന്‍, മരിയ ഖച്ചതുര്‍യാന്‍ എന്നിവരാണ്.
തങ്ങളുടെ പിതാവായ 57 കാരനായ മിഖായേല്‍ ഖച്ചതുര്‍യനെ കൊലപ്പെടുത്തിയതിനാണ് വിചാരണ തേടുന്നത്.. വിചിത്രമെന്നും തോന്നുമെങ്കിലും പിതാവിനെ കൊലപ്പെടുത്തിയ 3 പെണ്‍കുട്ടികള്‍ക്കും വേണ്ടി നിരവധിയാളുകളാണ് നിയമത്തോട് പോരാടുന്നത്.
അതിന് കാരണമായ അവര്‍ പറയുന്നത്, നീണ്ട 20 വര്‍ഷക്കാലം ആ പെണ്‍കുട്ടികള്‍ക്ക് നേരിടേണ്ടി വന്ന ദാരുണമായ ലൈംഗിക അടിമത്വവും ഗാര്‍ഹിക പീഡനവും തന്നെയാണ്. 57 കാരനായ മിഖായേല്‍ ഖച്ചതുര്‍യന്‍ 2014 മുതല്‍ തന്റെ 3 പെണ്‍കുട്ടികളെയും വീട്ടില്‍ പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here