
അയല്‍ രാജ്യങ്ങളില്‍നിന്ന് കുടിയേറിയ മുസ്ലിങ്ങള്‍ ഒഴികെയുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ നിര്‍ദേശിക്കുന്ന പരിഷ്‌കരിച്ച പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് കുടിയേറി ആറുവര്‍ഷമായി രാജ്യത്ത് കഴിയുന്ന മുസ്ലിം ഇതരര്‍ക്ക് പൗരത്വം അനുവദിക്കാനാണ് ഭേദഗതി. ബില്‍ ഉടന്‍ പാര്‍ലമെന്റില്‍ അതരിപ്പിക്കും.
ഒന്നാം മോഡി സര്‍ക്കാരിന്റെ കാലത്ത് 2016ല്‍ അവതരിപ്പിച്ച ബില്‍ 2019 ഫെബ്രുവരിയില്‍ ലോക്സഭ പാസാക്കി. എന്നാല്‍, രാജ്യസഭയില്‍ പാസാക്കാനായില്ല. ഇതോടെ ബില്‍ കാലഹരണപ്പെട്ടു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന എതിര്‍പ്പിനെത്തുടര്‍ന്ന് ഇപ്പോള്‍ ബില്ലില്‍ ചില മാറ്റം വരുത്തി. വര്‍ഗീയധ്രുവീകരണം തീവ്രമാക്കി രാഷ്ട്രീയനേട്ടമുണ്ടാക്കാനാണ് മോഡി സര്‍ക്കാരിന്റെ ലക്ഷ്യം.
ചുരുക്കത്തില്‍ ഒരു മതവിഭാഗക്കാരെമാത്രം തെരഞ്ഞുപിടിച്ച് പൗരത്വം നിരാകരിക്കാനുള്ള ശ്രമമാണ് പൗരത്വ ഭേദഗതി ബില്ലിലൂടെയും പൗരത്വ രജിസ്റ്ററിലൂടെയും നടത്തുന്നത്. മതപരമായ പീഡനങ്ങളെത്തുടര്‍ന്ന് ഇന്ത്യയിലേക്ക് കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ബുദ്ധ, ക്രിസ്ത്യന്‍, പാഴ്സി മതവിഭാഗക്കാര്‍ക്ക് പൗരത്വം നല്‍കാനാണ് ബില്‍ വ്യവസ്ഥചെയ്യുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here