കാലാവസ്ഥാവ്യതിയാനം; ആ അഞ്ച് രാജ്യങ്ങളില്‍ ഇന്ത്യയും

കഴിഞ്ഞവര്‍ഷം കാലാവസ്ഥാവ്യതിയാനം ഏറ്റവുമധികം ബാധിച്ച അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യയും. ജപ്പാന്‍, ഫിലിപ്പീന്‍സ്, ജര്‍മനി, മഡഗാസ്‌കര്‍ എന്നീ രാജ്യങ്ങള്‍ക്കുശേഷം അഞ്ചാമതായാണ് ഇന്ത്യയുടെ സ്ഥാനം. നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും അത്യഷ്ണവുമാണ് 2018ല്‍ ഇന്ത്യയെ ബാധിച്ചത്.

2.71 ലക്ഷം കോടി രൂപയുടെ (38 ബില്യണ്‍) നാശനഷ്ടമാണ് ദുരന്തങ്ങള്‍മൂലം ഇന്ത്യക്കുണ്ടായത്. ജപ്പാനില്‍ വെള്ളപ്പൊക്കം, ഉഷ്ണതരംഗം, ചുഴലിക്കാറ്റ് എന്നീ ദുരന്തങ്ങള്‍മൂലം കഴിഞ്ഞ വര്‍ഷം നൂറുകണക്കിനാളുകള്‍ മരിച്ചു.

രണ്ടര ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ജപ്പാനുണ്ടായതായി ജര്‍മന്‍ വാച്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ സെപ്തംബറിലുണ്ടായ മാങ്ഹട്ട് കൊടുങ്കാറ്റും മണ്ണിടിച്ചിലും ഫിലിപ്പീന്‍സില്‍ വലിയ നാശം വിതച്ചു. ദശലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. കാലാവസ്ഥാ അപകട സൂചികയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News