കുടിശ്ശിക ചോദിച്ച് സംസ്ഥാനങ്ങള്‍; ജിഎസ്ടി പരിഷ്‌കരിക്കാന്‍ കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ നികുതിവരുമാനം പരമാവധി കൂട്ടാന്‍ ലക്ഷ്യമിട്ട് കേന്ദ്രം ചരക്ക് സേവന നികുതി (ജിഎസ്ടി) പരിഷ്‌കരിക്കും. എല്ലാ ചരക്കുകളുടെയും സേവനങ്ങളുടെയും നികുതി പുനഃപരിശോധിക്കും. തീരുവ ചുമത്തിയതിനാല്‍ നേരത്തെ ഒഴിവാക്കിയ ചില ഉല്‍പ്പന്നങ്ങളെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തും. ഇതോടെ രാജ്യത്ത് നികുതി വന്‍തോതില്‍ വര്‍ധിച്ചേക്കും.

നികുതിമാറ്റുന്നതില്‍ അഭിപ്രായം തേടി ജിഎസ്ടി കൗണ്‍സില്‍ സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. ഡിസംബര്‍ അവസാനം ജിഎസ്ടി കൗണ്‍സില്‍ യോഗം ചേര്‍ന്നേക്കും. നികുതിവരുമാനം പരമാവധി വര്‍ധിപ്പിക്കാനാണ് ജിഎസ്ടി പരിഷ്‌കരണമെന്ന് ധനമന്ത്രാലയം ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

മിക്ക ഉല്‍പ്പന്നങ്ങളെയും കുറഞ്ഞ നികുതി സ്ലാബില്‍ ഉള്‍പ്പെടുത്തിയതിനാല്‍ നികുതിവരുമാനത്തില്‍ വന്‍ ഇടിവുണ്ടായെന്നാണ് ധനമന്ത്രാലയത്തിന്റെ വാദം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News