മുംബൈയിലെ അധികാര വടംവലികളും കുതിരച്ചവടങ്ങളുമെല്ലാമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നില്കുന്നത്. മുബൈയില്‍ ഇപ്പോഴും നീറിപുകഞ്ഞുകൊണ്ടിരിക്കുന്ന ചില തിരുശേഷിപ്പുകള്‍ ഉണ്ട്. 1992-93 വര്‍ഷങ്ങളിലെ കലാപങ്ങള്‍.
അയോധ്യയില്‍ ബാബറി മസ്ജിദ് തകര്‍ത്തിന് പിന്നാലെയാണ് 1992-93 വര്‍ഷങ്ങളിലായി മുബൈ നഗരത്തില്‍ കലാപങ്ങള്‍ പൊട്ടിപുറപ്പെട്ടത്. ലക്ഷ്യം മുസ്ലിം ന്യൂനപക്ഷങ്ങള്‍ ആയിരുന്നു. കലാപം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ബാല്‍താക്കറെയുടെ നേതൃത്വത്തിലുളള ശിവസേനയായിരുന്നു.ശിവസേനയ്ക്ക് ആര്‍ എസ് എസ് എല്ലാവിധ പിന്തുണയും നല്കി. അന്ന് കലാപങ്ങളില്‍ കൊല്ലപ്പെട്ടത് എഴുനൂറിലേറെ പേര്‍.
മുംബൈയില്‍ നടന്നത് മുസ്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആസൂത്രിത കലാപങ്ങള്‍ ആയിരുന്നു. മുസ്‌ളിം സമുദായത്തില്‍പ്പെട്ടവരുടെ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ തകര്‍ത്തു. മുസ്ലിംങ്ങളെ മുഖ്യധാരയില്‍ നിന്ന് അകറ്റി. 2008ല്‍ മൂന്നുപേര്‍ ശിക്ഷിക്കപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here