കുടുംബം തകര്‍ത്ത ടിക് ടോക് പ്രണയങ്ങള്‍

കുടുംബങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ച് ചൈനീസ് വിഡിയോ ആപ്പ് ടിക് ടോക്. കേരളത്തില്‍ നിന്നു തന്നെ നിരവധി ടിക് ടോക് ദുരന്ത വാര്‍ത്തകളാണ് പുറത്തുവന്നിരിക്കുന്നത്. വീട്ടമ്മമാര്‍ പോലും സജീവമായ ടിക് ടോകില്‍ ചൂഷണങ്ങളും വ്യാപകമായിരിക്കുന്നു. വിഡിയോ പ്രണയത്തില്‍ കുടുങ്ങി പങ്കാളിയെയും മക്കളെയും വിട്ടിറങ്ങി ടിക് ടോക് സുഹൃത്തിനൊപ്പം ഒളിച്ചോടുന്ന വാര്‍ത്തകളാണ് ദിവസവും വരുന്നത്.

യുവാക്കളുടെ ഓണ്‍ലൈന്‍ ലോകം അതിവേഗം പിടിച്ചടക്കിയ ടിക് ടോക് ഇന്ത്യയില്‍ അതിവേഗം മുന്നേറുന്നു. ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ഒരിക്കല്‍ ഗൂഗിള്‍, ആപ്പിള്‍ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്‌തെങ്കിലും കോടതി വിധിയിലൂടെ വീണ്ടും തിരിച്ചുവന്നു. ടിക് ടോക് വിഡിയോ ഷൂട്ടിങ് ട്രന്റ് സമൂഹത്തിന് തന്നെ ഭീഷണിയാകാന്‍ തുടങ്ങിയതോടെയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here