ബിജെപിയുടെ ആസൂത്രിത നീക്കങ്ങളും ചരടുവലികളും അഴിമതികളും നിറഞ്ഞ ഭരണത്തില്‍ കഴിഞ്ഞ 6 വര്‍ഷമായി രാജ്യത്തിന്റെ അവസ്ഥ വളരെ ‘അസ്വസ്ഥ’മാണെന്ന് പ്രത്യേകമായി എടുത്തു പറയേണ്ട കാര്യമില്ലല്ലോ.

രാജ്യത്ത് തെല്ലും സ്വസ്ഥത നല്‍കിയില്ലെങ്കിലും ശുചിത്വമെങ്കിലും ഉണ്ടാവണമെന്ന ലക്ഷ്യത്തോടെ സ്വ്ഛവും സുന്ദരവുമായ ഒരു ഭാരതത്തെ വിഭാവനം ചെയ്യാനായി ബഹുമാനപ്പെട്ട പ്രധാന മന്ത്രിജി 2014 ഒക്ടോബര്‍ രണ്ടിന് തുടങ്ങിവച്ച പദ്ധതിയാണ് ‘സ്വച്ഛ് ഭാരത്’.

4 വര്‍ഷത്തിനിപ്പുറം ബി.ജെ.പി സര്‍ക്കാറിന്റെ വിജയ പദ്ധതിയാണെന്ന് കൊട്ടിഘോഷിക്കപ്പെട്ട സ്വച്ഛ് ഭാരത് പദ്ധതിയുടെ അവസ്ഥ എന്താണെന്നത് വളരെ പ്രസക്തമാണ്. ഇന്ത്യയിലെ പൊതുശുചിത്വ നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ പദ്ധതി ആരംഭിക്കുമ്പോള്‍ ഗ്രാമീണ ഇന്ത്യയില്‍ 60 ശതമാനം ആളുകളും ഇപ്പോഴും മലമൂത്രവിസര്‍ജ്ജനം നടത്തുന്നുന്നത് വെളിയിടങ്ങളിലാണ് എന്നാണ് പ്രധാനമന്ത്രി മോദി പറഞ്ഞത്. അതുകൊണ്ട് തന്നെ പാതു ശുചിത്വത്തിനു പുറമെ ശൗചാലയങ്ങള്‍ നിര്‍മ്മിക്കുന്നതിനായിരുന്നു അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത്.