ഹാഷ് ടാഗുകള്‍ ചതിക്കുമോ ?

നഗ്‌ന ഫോട്ടോകളുമായി ബന്ധപ്പെട്ട പതിവു ഹാഷ്ടാഗുകള്‍ ഉപയോഗിച്ചുള്ള സേര്‍ച്ചില്‍ ടിക്ടോക്കില്‍ നിന്നും ഉത്തരമൊന്നും തന്നെ ലഭിക്കില്ലെങ്കിലും ചില ഹാഷ്ടാഗുകള്‍ നയിക്കുന്നത് ഇത്തരം മേഖലകളിലേക്കാണ്. നഗ്‌ന ഫോട്ടോകള്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്ന അക്കൗണ്ടുകളെ ചുറ്റിപ്പറ്റിയുള്ളവരും നിരവധിയാണ്.

കമന്റായോ സന്ദേശമായോ വിഡിയോയോ ഫോട്ടോയോ അയക്കാനോ പോസ്റ്റ് ചെയ്യാനോ ടിക്ടോക് അനുവദിക്കാത്തതിനാല്‍ ഇരയെ ആകര്‍ഷിക്കാനായി മറ്റുവഴികള്‍ തേടുന്നവരും നിരവധിയാണെന്നു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നല്ല ബന്ധം സ്ഥാപിച്ച ശേഷം പിന്നീട് തുടര്‍ന്നുള്ള സൗഹൃദം മറ്റു ആപ്ലിക്കേഷനുകള്‍ വഴിയാക്കുകയാണ് ഇവര്‍ ചെയ്യുന്നത്. ഇത്തരം അക്കൗണ്ടുകള്‍ ഒറ്റപ്പെട്ടതല്ല. ആയിരക്കണക്കിന് ഫോളവേഴ്‌സുള്ള അക്കൗണ്ടുകളുമുണ്ട്. കുട്ടികളെന്ന വ്യാജേന അക്കൗണ്ട് നിയന്ത്രിച്ചു നഗ്‌ന ഫോട്ടോകളും മറ്റും ആവശ്യപ്പെടുന്നവരുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here