കെഎഎസ്; പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ാം തിയ്യതി

തിരുവനന്തപുരം: കെഎഎസ് മൂന്ന്‌ സ്ട്രീമുകളിലെ തസ്തികകളിലേക്കുളള പ്രാഥമിക ഒഎംആര്‍ പരീക്ഷ 2020 ഫെബ്രുവരി 22ാം തീയതി ശനിയാഴ്ച നടത്താൻ നിശ്ചയിച്ചു.

ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷ എഴുതുവാനുളള സ്ഥിരീകരണം ഡിസംബര്‍ 6-ാം തീയതി മുതല്‍ ഡിസംബര്‍ 25-ാം തീയതി വരെ നിലവിലുളള ഒടിപി സംവിധാനം വഴി നല്‍കാവുന്നതാണ്. സ്ഥിരീകരണം നല്‍കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് മാത്രമേ പരീക്ഷ എഴുതുവാന്‍ സാധിക്കുകയുളളു.

മൂന്ന്‌ സ്ട്രീമുകളിലായി 576243 അപേക്ഷകളാണ്‌ ലഭിച്ചത്‌. ഒന്നാം സ്‌ട്രീമിൽ 547543 അപേക്ഷകളും സര്‍ക്കാര്‍ വകുപ്പുകളിലെ അര്‍ഹതയുളള ജീവനക്കാര്‍ക്കായുളള രണ്ടും മൂന്നും സ്ട്രീമുകളിലേക്ക് യഥാക്രമം 26950 അപേക്ഷകളും, 1750 അപേക്ഷകളുമാണ്‌ ലഭിച്ചത്‌.

സര്‍ക്കാര്‍ വകുപ്പുകളിലെ അര്‍ഹതയുളള ജീവനക്കാര്‍ക്കായുളള രണ്ടും മൂന്നും സ്ട്രീമുകളിലേക്ക് ലഭിച്ച അപേക്ഷകള്‍ സൂക്ഷമപരിശോധനയ്ക്ക് വിധേയമാക്കും.

സ്ഥിരീകരണം നല്‍കിയശേഷം പരീക്ഷ എഴുതാതിരിക്കുന്നവര്‍ക്കും നിശ്ചിതയോഗ്യതയില്ലാതെ പരീക്ഷ എഴുതുന്നവര്‍ക്കും കേരള പബ്ലിക്‌ സര്‍വീസ് കമ്മിഷന്‍ സ്വീകരിക്കുന്ന ശിക്ഷാനടപടികള്‍ക്ക് വിധേയമാകേണ്ടിവരും.

പരീക്ഷാനടപടികള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിന് തസ്തികയ്ക്ക് അപേക്ഷിക്കാന്‍ അര്‍ഹതയില്ലാത്ത ഉദ്യോഗാര്‍ഥികള്‍ സ്ഥിരീകരണം നല്‍കാതിരുന്നുകൊണ്ട് തുടര്‍ന്നുളള ശിക്ഷാനടപടികള്‍ ഒഴിവാക്കേണ്ടതാണ്. സ്ഥിരീകരണം നല്‍കുന്ന തീയതികളില്‍ യാതൊരു മാറ്റവും ഉണ്ടാകുന്നതല്ലെന്ന്‌ പിഎസ്‌‌സി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News