കൊച്ചി: നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ പൊലീസ് ചോദ്യം ചെയ്യുന്നു.

തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന മഞ്ജുവിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ മാസം അവസാനം ശ്രീകുമാര്‍ മേനോന്റെ വീട്ടിലും ഓഫീസിലും റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് ചോദ്യം ചെയ്യല്‍.

പരാതിയില്‍ മഞ്ജു വാര്യരില്‍ നിന്നും പൊലീസ് നേരത്തെ രഹസ്യമൊഴി എടുത്തിരുന്നു.

ശ്രീകുമാര്‍ മേനോനില്‍ നിന്നും വധഭീഷണിയുണ്ടെന്നും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റു രേഖകളും ദുരുപയോഗം ചെയ്യപ്പെട്ടേക്കുമെന്ന് ഭയപ്പെടുന്നുണ്ടെന്നുമാണ് മഞ്ജു നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നത്.