വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുള്ള സദാചാര ആക്രമണം അപലപനീയം: മഹിളാ അസോസിയേഷന്‍

തിരുവനന്തപുരം: കേരള കൗമുദിയിലെ പ്രൂഫ്റീഡറും പ്രസ്ക്ലബ് സെക്രട്ടറിയുമായ എം രാധാകൃഷ്ണനെതിരെ സ്ഥാപനത്തിലെ ജീവനക്കാരി നൽകിയ പരാതിയിൽ ഗൗരവമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന്‌ ജനാധിപത്യ മഹിളാ അസോസിയേഷൻ ആവശ്യപ്പെട്ടു.

സംസ്ഥാനത്തെ മാധ്യമ മേഖലയിൽ നടമാടുന്ന സ്ത്രീവിരുദ്ധവും പുരുഷമേധാവിത്വപരവുമായ സമീപനത്തിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഈ സംഭവം.

പ്രസ് ക്ലബ് സെക്രട്ടറിക്കെതിരെതന്നെ ഇത്തരത്തിലുള്ള ഒരു ആരോപണം ഉയർന്നുവെന്നത് ഏറെ ഗൗരവതരമാണ്. പത്രപ്രവർത്തകരായ മുഴുവൻ പേരുടെയും താൽപര്യങ്ങൾ പരിരക്ഷിക്കാൻ ബാധ്യതപ്പെട്ടയാൾ തന്നെ സദാചാര ഗൂണ്ടായിസത്തിന് നേതൃത്വം കൊടുക്കുന്നുവെന്നത് തീർത്തും അപലപനീയമാണ്.

ഇദ്ദേഹത്തിനെതിരെ മുമ്പും ഇതേരീതിയിലുള്ള ആരോപണങ്ങൾ ഉയർന്നു വന്നിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്. മാധ്യമപ്രവർത്തകരായ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പുവരുത്താനുള്ള നടപടികൾ ഉണ്ടാകേണ്ടതുണ്ട്.

ഉത്തരവാദിത്ത ബോധത്തോടുകൂടി പ്രവർത്തിക്കേണ്ട മാധ്യമരംഗത്തെ അനഭിലഷണീയമായ പ്രവണതകൾക്കെതിരെ യുക്തമായ നടപടികൾ സ്വീകരിക്കാൻ മാധ്യമ മാനേജ്മെന്റുകളും സർക്കാർ സംവിധാനങ്ങളും മുന്നോട്ടു വരണമെന്ന് അഭ്യർത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News