
മഞ്ജു വാര്യരുടെ പരാതിയിൽ ശ്രീകുമാർ മേനോനെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
രണ്ടുപേരുടെ ആൾ ജാമ്യത്തിലാണ് ശ്രീകുമാർ മോനേനെ വിട്ടയച്ചത്.
ഒരു കാലത്ത് സ്നേഹത്തോടെയും കരുതലോടെയും പറഞ്ഞ കാര്യങ്ങൾ പിന്നീട് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമായി തോന്നാമെന്നും മഞ്ജുവിന്റെ പരാതിയുമായി ബന്ധപ്പെട്ട മുഴുവൻ തെളിവുകളും ഒരാഴ്ച്ചയ്ക്കകം പൊലീസിന് മുൻപിൽ ഹാജരാക്കുമെന്നും ശ്രീകുമാർ മേനോൻ പറഞ്ഞു.
തൃശ്ശൂര്‍ പൊലീസ് ക്ലബില്‍ വച്ച് ശ്രീകുമാർ മേനോനെ പൊലീസ് വിശദമായി ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ എ സി പി ശ്രീനിവാസന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്തത്.
അന്വേഷണവുമായി സഹകരിക്കുമെന്ന് ശ്രീകുമാർ മേനോൻ പറഞ്ഞു. നേരത്തെ വി എ ശ്രീകുമാറിന്റെ വീട്ടില്‍ റെയ്ഡ് ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പൊലീസ് സ്വീകരിച്ചിരുന്നു.
ശ്രീകുമാര്‍ മേനോൻ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയാണ് മഞ്ജു ഡിജിപിക്ക് പരാതി നല്‍കിയത്.
തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനിവരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് സംവിധായകനെതിരെ കേസ്.
പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ജു വാര്യരുടെ രഹസ്യമൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ മഞ്ജുവിന്റെ ആരോപണങ്ങള്‍ക്കെതിരേ ശ്രീകുമാര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here