ബിപിസിഎല്‍ സ്വകാര്യവല്‍ക്കരണം: കേന്ദ്രസര്‍ക്കാര്‍ കൊള്ളയ്ക്ക് താക്കീതായി ഡിവൈഎഫ്ഐ മാര്‍ച്ച്

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ ബിപിസിഎൽ സ്വകാര്യവൽക്കരിക്കാൻ ഉള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ഡിവൈഎഫ്ഐ സംഘടിപ്പിച്ച ലോംഗ് മാർച്ചിൽ ആയിരങ്ങൾ അണിനിരന്നു.

രാവിലെ പത്ത് മണിക്ക് കൊച്ചി ഷിപ്പ് യാർഡ് പരിസരത്ത് നിന്ന് ആരംഭിച്ച ലോംഗ് മാർച്ച് വൈകീട്ട് അഞ്ച് മണിയോടെയാണ് ബിപിസിഎൽ കൊച്ചിൻ റിഫൈനറിക്ക് മുൻപിൽ എത്തിയത്.

ലോംഗ് മാർച്ചിന്റെ സമാപന സമ്മേളനം ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിക്കുന്ന രാജ്യത്ത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ് പറഞ്ഞു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പ്രവർത്തകരെ ആണ് ലോംഗ് മാർച്ചിനായി സംഘാടകര് പ്രതീക്ഷിച്ചിരുന്നത്.

എന്നാല് പ്രവർത്തകർക്ക് പുറമെ തൊഴിലാളികളും സാധാരണക്കാരും എത്തിയതോടെ ചുട്ടുപൊള്ളുന്ന വെയിലിനെ വകവെക്കാതെ ബിപിസിഎല് റിഫൈനറിയിലേക്ക് നടന്ന മാർച്ചിന്റെ ഭാഗമായത് പതിനായിരത്തോളം ആളുകളാണ്.

രാവിലെ പത്ത് മണിക്ക് കൊച്ചി ഷിപ്പ് യാർഡ് പരിസരത്ത് സി പി ഐ എം ജില്ലാ സെക്രട്ടറി സിഎന്‍ മോഹനൻ ഫ്ലാഗ് ഓഫ് ചെയ്ത ലോംഗ് മാർച്ചിന് അഭിവാദ്യമർപ്പിച്ച് സംവിധായകൻ ആഷിക് അബു, സാഹിത്യകാരൻ പ്രൊഫ. എം കെ സാനു എന്നിവർ ഉൾപ്പടെ സമൂഹത്തിലെ നാനാ തുറകളിൽ നിന്നുള്ളവർ എത്തി.

പതിനാറു കിലോമീറ്റർ പിന്നിട്ട് റിഫൈനറിക്ക്‌ മുന്നിലെ സമാപന സമ്മേളന പന്തലിൽ ബിപിസിഎൽ സംയുക്ത സമര സമിതി സ്വീകരിച്ചു.

തൊഴിലില്ലായ്മയും ദാരിദ്ര്യവും വർദ്ധിക്കുന്ന രാജ്യത്ത് പൊന്മുട്ടയിടുന്ന താറാവിനെ കൊല്ലാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്ന് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് മുഹമ്മദ് റിയാസ് പറഞ്ഞു.

ഷിപ്പ് യാർഡ് മുതൽ റിഫൈനറി വരെ കടന്ന് പോകുന്ന സ്ഥലങ്ങളിലെല്ലാം വിവിധ സംഘടനകളുടെ സ്വീകരണമേറ്റു വാങ്ങാനും ഡിവൈഎഫ്ഐ ലോംഗ് മാർച്ചിനായി.

ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഡ്വ. എ എ റഹീം, സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സി എൻ സുന്ദരൻ, പി വാസുദേവൻ എന്നിവർ സമാപന സമ്മേളനത്തിൽ ജാഥയെ അഭിസംബോധന ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News