കൈതമുക്ക് സംഭവം: കുട്ടികളുടെ അച്ഛന്‍ കുഞ്ഞുമോന്‍ അറസ്റ്റില്‍

കൈതമുക്ക് സംഭവത്തില്‍ കുട്ടികളുടെ പിതാവ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയെയും മക്കളെയും മര്‍ദ്ധിച്ചെന്ന പരാതിയിലാണ് കുഞ്ഞുമോനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കുഞ്ഞുമോൻ എതിരെ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കുട്ടികളെയും മാതാവ് ശ്രീദേവിയും അസഭ്യം വിളിക്കുകയും മർദിക്കുകയും ചെയ്തുവെന്നാണ് പരാതി.

ഉച്ചയോടു കൂടി പൂജപ്പുര മഹിളാമന്ദിരത്തിൽ എത്തി കുട്ടികളിൽ നിന്നും ഭാര്യ ശ്രീദേവി യിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഭർത്താവ് കുഞ്ഞുമോനെ പോലീസ് അറസ്റ്റ് ചെയ്തത് കുഞ്ഞുമോൻ എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് വിവിധ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

പിതാവായ കുഞ്ഞുമോൻ കുട്ടികളെ സംരക്ഷിക്കാൻ ഇരുന്നതിനാൽ മാതാവ് ശ്രീദേവി 4 കുട്ടികളെ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വലിയ വിവാദമായിരുന്നു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയ കുഞ്ഞുമോനെ നാളെ വഞ്ചിയൂർ കോടതിയിൽ ഹാജരാക്കും

കൈതമുക്ക് പുറംപോക്കില്‍ താമസിക്കുന്ന അമ്മ പട്ടിണി സഹിക്കാതെ മക്കളെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ അമ്മയ്ക്ക് ജോലി നല്‍കുകയും മക്കളുടെ പഠന ചിലവ് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

കുടുംബത്തിന് സ്വന്തമായി ഫ്‌ലാറ്റ് നല്‍കുകയും ചെയ്തിരുന്നു. കൈതമുക്കിലെ പുറംപോക്കില്‍ കഴിയുന്ന മറ്റ് കുടുംങ്ങള്‍ക്ക് റേഷന്‍ കാര്‍ഡും കൈമാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News