കേരളത്തിന്‍റെ  സ്വപ്നമായ കേരള  ബാങ്ക് നിലവിൽ വന്നതിന്റെ ആഘോഷ പരിപാടികൾ ഇന്ന് തിരുവനന്തപുരത്ത് നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷ പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉത്ഘാടനം ചെയ്യും . മന്ത്രി കടകം പള്ളി സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും .

 സംസ്ഥാന സഹകരണ ബാങ്കിനേയും മലപ്പുറം ഒഴികെയുള്ള , 13 ജില്ലാ സഹകരണബാങ്കുകളേയും ലയിപ്പിച്ചാണ്‌ കേരള  ബാങ്ക് രൂപീകരിക്കുന്നത് .  സര്‍ക്കാര്‍ നിയോഗിച്ച  ഇടക്കാല ഭരണസമിതിക്കാവും ബാങ്കിന്റെ നടത്തിപ്പ് ചുമതല  . ബാങ്കിന്റെ   രൂപീകരണത്തിനെതിരെ എല്ലാ ഹര്‍ജികളും കഴിഞ്ഞ ദിവസം ഹൈക്കോടതി തളളിയതോടെയാണ് കേരള  ബാങ്ക് യാത്ഥാര്‍ത്ഥ്യകുന്നത് . കേരള  ബാങ്കിന്‍റെ ആദ്യ ജനറല്‍ ബോഡി ഡിസംബറില്‍ വി‍‍ളിച്ച് ചേര്‍ക്കും .