അധ്യാപികയെ മകള്‍ക്ക് മുമ്പില്‍വച്ച് വെടിവച്ചുകൊന്നു

ചണ്ഡീഗഡ്: സ്‌കൂള്‍ അധ്യാപികയെ അഞ്ചുവയസുള്ള മകള്‍ക്കുമുമ്പില്‍വച്ച് അജ്ഞാതന്‍ വെടിവച്ചുകൊന്നു.

ചണ്ഡീഗഢിലെ മൊഹാലി ജില്ലയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. ഖരാര്‍ നഗരത്തിലെ സ്‌കൂളിനുപുറത്ത് സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്യവേയാണ് സര്‍ബ്ജിത്ത് കൗറിന് വെടിയേറ്റത്.

മുഖംമൂടി ധരിച്ചു വന്നയാളാണ് കൊലപാതകിയെന്ന് പൊലീസ് പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യത്തില്‍ ഇയാള്‍ സ്ഥലത്തുനിന്ന് ഓടിപ്പോകുന്നതായും കാണുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here