ഉന്നാവ് സംഭവം; പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം

ഉന്നാവില്‍ തീവെച്ചുകൊലപ്പെടത്താന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം. പെണ്‍കുട്ടിയുടെ നില അതീവഗുരുതരമാണെന്നും ജീവിതത്തിലേക്ക് തിരിച്ചുവരാനുളള സാധ്യത വിരളമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഇന്നലെ രാത്രിയിലാണ് പെണ്‍കുട്ടിയെ ദില്ലിയിലെ സാഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റിയത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ പെണ്കുട്ടിയുടെ നില അതീവ ഗുരതരമായി തുടരുന്നു.

മരണത്തെ അതിജീവിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും നിലവില്‍ പെണ്കുട്ടി വെന്റിലേറ്റോറിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് പെണ്കുട്ടിയെ തീവെച്ചുകൊലപ്പെടത്താന്‍ ശ്രമിച്ചത്.

അതെ സമയം, പീഡനക്കേസുകളില്‍ പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ദില്ലി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്വാതി മാലിവാള്‍ നടത്തുന്ന നിരാഹാര സമരം തുടരുന്നു.

പൊലീസിന് പോലും നിയമവ്യവസ്ഥയില്‍ വിശ്വാസം നഷ്ടമായത് കൊണ്ടാകാം ഹൈദരബാദില്‍ എന്‍കൗണ്ടര്‍ നടത്തുന്നതിലേക്ക് എത്തിയതെന്ന് സ്വാതി മാലിവാള്‍ പറഞ്ഞു.

ഇനിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തണമെന്നും അതിവേഗ കോടതികള്‍ നടപ്പിലാക്കണമെന്നും സ്വാതി മാലിവാള്‍ ആവശ്യപ്പെട്ടു.

ആവശ്യങ്ങളില്‍ ഒരു തീരുമാനം ആകുന്നത് വരെ നിരാഹാരസമരം തുടരാന്‍ തന്നെയാണ് സ്വാതിയുടെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News