
പ്രേക്ഷകരുടെ ഹൃദയത്തുടിപ്പുമായ് ജോഷി ബെനഡിക്ടിന്റെ സിഗ്നേച്ചര്‍ ഫിലിം. ഇരുപത്തിനാലാമത് രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഭാവനയുടെ പുതുലോകം തുറക്കുകയാണ് സിഗ്നേച്ചര്‍ ഫിലിം.
മേളയില്‍ ചിത്രങ്ങളുടെ കാഴ്ച്ചവസന്തം തുറക്കുന്നത് സിഗ്നേച്ചര്‍ ഫിലിമിനൊപ്പമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചലച്ചിത്രാസ്വാദകര്‍ ഒരേ ഹൃദയത്തുടിപ്പുമായി തിരശീലക്ക് മുന്നില്‍ ഇരിക്കുന്നതും സിനിമയുടെ ഭാവനാലോകം ഓരോ പ്രേക്ഷകനിലേക്കും സുവര്‍ണ്ണ ചകോരമായി പറന്നിറങ്ങുന്നതുമാണ് 24ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലെ സിഗ്‌നേച്ചര്‍ ഫിലിമിന്റെ പ്രമേയം.
ദ ഡോര്‍ ഓപ്പണ്‍സ് എന്ന സിഗ്നേച്ചര്‍ ചിത്രത്തിന്റെ ആശയവും ആനിമേഷനും ജോഷി ബെനഡിക്ടിന്റെതാണ്. സന്തോഷ് കെ തമ്പി സംഗീതം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ശബ്ദ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ആനന്ദ് ബാബുവാണ്. മൈന്‍ഡ്വേ ഡിസൈന്‍ സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here