കേരള ബാങ്ക്: എല്‍ഡിഎഫ് സര്‍ക്കാറിന്‍റെ സ്വപ്ന പദ്ധതിയുടെ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കേരളത്തിന്റെ സ്വന്തം കേരള ബാങ്ക്‌ രൂപീകരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.

കേരളാ ബാങ്ക് നിലവിൽ വരുന്നതോടെ കാർഷിക പലിശ നിരക്ക് ഒരു ശതമാനം കുറയുമെന്നും, 2020 മാർച്ച് 31ന് മുൻപ് 5000 കോടി രൂപ വായ്പ്പ ഇനത്തിൽ ബാങ്ക് പൊതുജനത്തിന് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

എൻ ആർ ഐ നിക്ഷേപം സ്വീകരിക്കാനുള്ള അനുമതി കേരള ബാങ്കിന് ലഭിക്കാനായി റിസർച്ച് ബാങ്കിൽ സമ്മർദ്ദം ചെലുത്തുമെന്നും അദ്ദേഹം കേരള ബാങ്ക് പ്രഖ്യാപനം നടത്തിക്കൊണ്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

എൽഡിഎഫിന്റെ സ്വപ്‌ന പദ്ധതിയാണ് പ്രഖ്യാപനത്തിലൂടെ യാഥാര്‍ഥ്യമായത്. സഹകാരികളുടെയും ബഹുജനങ്ങളുടെയും സമ്മേളനത്തിലാണ്‌ മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.ചടങ്ങില്‍ സഹകരണ ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനായി.

സംസ്ഥാന മന്ത്രിമാർ, പ്രമുഖ സഹകാരികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു. മറ്റ്‌ ജില്ലകളിൽ ഒമ്പതിന്‌ സഹകാരികളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷ പരിപാടി സംഘടിപ്പിക്കും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ നേതൃത്വം നൽകും.

13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കുമായി ലയിപ്പിച്ചുകഴിഞ്ഞു. കേരള ബാങ്കിന് ഇടക്കാല ഭരണസമിതിയുമായി.

ഏകീകൃത കോർ ബാങ്കിങ്‌ സൗകര്യമുൾപ്പെടെ ആധുനിക സൗകര്യങ്ങളോടെ കേരള ബാങ്ക് ഉടന പ്രവർത്തന സജ്ജമാകും.

കേകേരളത്തിന്റെ സാമ്പത്തിക വികസന ചരിത്രത്തിലും സഹകരണ പ്രസ്ഥാനത്തിന്റെ ചരിത്രത്തിലും പുതുയുഗപ്പിറവിയാണിത്‌. സഹകരണ ബാങ്കിങ്‌ മേഖലയിൽ ലോകത്തിനു മുന്നിൽ മാതൃകയാകുകയാണ്‌ കേരളം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News