
ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ മത്സരത്തിനുള്ള 90 ശതമാനത്തിലധികം ടിക്കറ്റുകൾ ഇതിനകം വിറ്റഴിഞ്ഞു. ഞാറാഴ്ച വൈകിട്ട് അഞ്ചു മണി മുതലാണ് കാണികളെ സ്റ്റേഡിയത്തിലെയ്ക്ക് പ്രവേശിപ്പിക്കുക. കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണമെന്നും സംഘാടകസമിതി അറിയിച്ചു.
മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന കഴക്കൂട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ ഇന്ത്യ-വെസ്റ്റിൻഡീസ് ടി20 മത്സരത്തിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായി കഴിഞ്ഞു.
ഞാറാഴ്ച വൈകിട്ട് അഞ്ച് മണി മുതലാണ് കാണികളെ സ്റ്റേഡിയത്തിലെക്ക് പ്രവേശിപ്പിച്ച് തുടങ്ങുക. മത്സരത്തിനുള്ള 90 ശതമാനത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു.
കാണികളെല്ലാം തിരിച്ചറിയൽ കാർഡ് കൈയിൽ കരുതണമെന്ന് സംഘാടകസമിതി ചെയർമാൻ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സ്റ്റേഡിയവും പരിസരവും കർശന പൊലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉൾപ്പെടെ 1000 പോലീസുകാരാണ് സുരക്ഷയൊരുക്കുക.
സിറ്റി പോലീസ് കമ്മീഷണർ എം.ആർ. അജിത്ത് കുമാറിന്‍റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്‍റേയും നഗരത്തിന്‍റെയും സുരക്ഷാക്രമീകരണങ്ങൾ നിയന്ത്രിക്കുക.
സ്റ്റേഡിയത്തിൽ സമ്പൂർണമായി ഹരിതപെരുമാറ്റച്ചട്ടം പാലിക്കും. സ്റ്റേഡിയത്തിനുള്ളിലേക്ക് കുപ്പിവെള്ളം, ശീതളപാനീയം, പ്ലാസ്റ്റിക്, കുട, കമ്പിവടി, തീപ്പെട്ടി, ലഹരിവസ്തുക്കൾ തുടങ്ങിയവ പ്രവേശിപ്പിക്കില്ല.
സ്റ്റേഡിയത്തിലേക്കോ, കളിക്കാർക്ക് നേരെയോ ഏതെങ്കിലും വസ്തുക്കൾ വലിച്ചെറിയാൻ ശ്രമിച്ചാൽ പൊലീസ് നടപടി എടുക്കും.
മത്സരത്തോടനുബന്ധിച്ച് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. മഴ വന്നാൽ ഗ്രൗണ്ടിൽ സ്വീകരിക്കേണ്ട എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ട്. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ദുരന്തനിവാരണ അതോറിറ്റിയും സ്റ്റേഡിയത്തിലുണ്ടാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here