രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഇംഗ്ലീഷില്‍നിന്നു മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി താരമായ സഫ ഫെബിന്‍, അനുഭവങ്ങള്‍ കൈരളി ന്യൂസുമായി പങ്കുവയ്ക്കുന്നു.

സഫയുടെ പരിഭാഷാ മികവിന് മികച്ച കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ നിന്ന് ലഭിക്കുന്നത്.

വിദ്യാഭ്യാസത്തില്‍ അനുവര്‍ത്തിക്കേണ്ട മൂല്യങ്ങളെയും ആനുകാലിക വിഷയങ്ങളെയും പറ്റി രാഹുല്‍ സംസാരിച്ചപ്പോള്‍ ലളിതമായ ഗ്രാമ്യ ഭാഷയില്‍ തെറ്റുകളില്ലാതെയാണ് സഫ ഓരോ വാചകവും മലയാളത്തിലേക്കു മാറ്റി അവതരിപ്പിച്ചത്. പ്രസംഗം തീര്‍ന്നയുടന്‍ ചോക്ലേറ്റ് നല്‍കി രാഹുലും അഭിനന്ദിച്ചു.

കരുവാരക്കുണ്ട് സ്വദേശി മദ്രസ അധ്യാപകനായ ഒടാല കുഞ്ഞിമുഹമ്മദിന്റെയും സാറയുടെയും മകളാണ് സഫ ഫെബിന്‍. അഞ്ചാംതരം മുതല്‍ കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പഠിക്കുന്നത്.